Kerala

കോഴിക്കോട് അന്താരാഷട്ര സഹകരണ സമ്മേളനത്തിന് തുടക്കം

കോഴിക്കോട്
ഊരാളുങ്കൽ സഹകരണസംഘത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന നാലുദിവസത്തെ അന്താരാഷ്ട്ര സഹകരണസമ്മേളനം സഹകരണമന്ത്രി വി എൻ വാസവൻ ഓൺ‌ലൈനായി ഉദ്ഘാടനം ചെയ്തു.

മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. മുൻ‌മന്ത്രിമാരായ ഡോ :ടി എം തോമസ് ഐസക്ക്, ഡോ. എം കെ മുനീർ, മോന്ദ്രാഗൊൺ കോ-ഓപ്പറേഷൻ ഡിസെമിനേഷൻ മുൻ ഡയറക്ടർ മീക്കെൽ ലെസാമിസ്, മറ്റു വിശിഷ്ഠാതിഥികളും ചേർന്നു ദീപം കൊളുത്തി.

ഉദ്ഘാടനസമ്മേളനത്തിനു ശേഷം നടന്ന കലാസന്ധ്യയിൽ എഴുത്തുകാരി മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും ആധാരമാക്കി, ത്രിനേത്ര സെന്റർ ഫോർ പെർഫോമിങ് ആർട്സ് അവതരിപ്പിച്ച ‘നീർമാതളക്കാലം’ എന്ന നാട്യ-നൃത്തശില്പവും ഊരാളുങ്കൽ സൊസൈറ്റിയുടെ ഉപസ്ഥാപനമായ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ കലാകാരുടെ സംഘം ഒരുക്കിയ മ്യൂസിക് ബാൻഡും അരങ്ങേറി.