India

കേന്ദ്രമന്ത്രി സുരേഷ് ഗോപി ജി 7 ഉച്ചകോടി പ്രതിനിധി; അധിക ചുമതല നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാംഗമായ തൃശ്ശൂർ എംപി സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി. ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതിനൊപ്പം പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിയെ ഏൽപിച്ചു.

കേരളത്തിലെ വഖഫ് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി.സുരേഷ് ഗോപിയെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ദില്ലിക്ക് വിളിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലെത്തിയ സുരേഷ് ഗോപിയെ വൈകിട്ട് നേരിൽക്കണ്ടാണ് പ്രധാനമന്ത്രി അധിക ചുമതല നൽകിയത്.

കേന്ദ്രമന്ത്രി പദത്തിലിരിക്കേ സിനിമാഭിനയം വേണ്ടെന്നാണ് സുരേഷ് ഗോപിയോട് കേന്ദ്രമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരിക്കുന്നത്. അനുമതിയില്ലാത്തതിനാൽ ഏറ്റെടുത്ത സിനിമകൾ ഉടൻ പൂർത്തിയാക്കാൻ സുരേഷ് ഗോപിക്ക് കഴിയിഞ്ഞേക്കില്ലെന്നാണ് റിപ്പോർട്ട്. ഒറ്റക്കൊമ്പൻ സിനിമയിലെ കഥാപാത്രത്തിൻറെ പ്രത്യേകതയായ താടിയും മീശയും കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒഴിവാക്കിയിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment