Politics

കേരളത്തിൽ ബിജെപിയിൽ അഴിച്ചുപണി

കൊച്ചി: കേരളത്തിൽ ബിജെപിയിൽ അഴിച്ചുപണി. സംസ്ഥാന ഭാരവാഹികൾ സംഘടനാ ജില്ലാ അധ്യക്ഷന്മാരാകും. യുവാക്കൾക്കും യുവതികൾക്കും ഇത്തവണ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മൂന്ന് വനിതകൾ ബിജെപിയുടെ ജില്ലാ പ്രസിഡന്റുമാരാകും.

കരമന ജയൻ ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാകും. സംസ്ഥാന വക്താവായ സന്ദീപ് വാചസ്പതി ആലപ്പുഴയുടെ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു കോഴിക്കോട് ടൗണിന്റെ അധ്യക്ഷനാകും. മഹിള മോർച്ച അധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ ​ഗുരുവായൂരിന്റെ ചുമതല വഹിക്കും. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണനാണ് കോഴിക്കോട് നോർത്തിന്റെ ചുമതല, കാസർകോട് എം എൽ അശ്വിനി ചുമതല വഹിക്കും, കൊല്ലത്ത് രാജി പ്രസാദ്, തൃശൂരിൽ ജസ്റ്റിനും ചുമതല വഹിക്കും.

പത്തനംതിട്ടയിൽ വി എ സൂരജ് തുടരും, കോഴിക്കോട് റൂറലിൽ ദേവദാസ്, ആലപ്പുഴ നോർത്ത് അഡ്വ. ബിനോയിയും അധ്യക്ഷനാകും. 14 ജില്ലകളെ വിഭജിച്ച് 30 സംഘടനാ ജില്ലകളായി ബിജെപി തിരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ജില്ലാ അധ്യക്ഷന്മാരുടെ പട്ടിക തയ്യാറാക്കിയിട്ടുളളത്.

About the author

KeralaNews Reporter

Add Comment

Click here to post a comment