തിരുവനന്തപുരം: തിരുവനന്തപുരം സിപിഐഎം ജില്ലാ സെക്രട്ടറിയായി വി ജോയ് തുടരും. ജില്ലാ കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. ജി സ്റ്റീഫൻ, വി കെ പ്രശാന്ത്, ഒ എസ് അംബിക, ആര്യ രാജേന്ദ്രൻ, ആർ പി ശിവജി, ശ്രീജ ഷൈജുദേവ്, വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് പുതുമുഖങ്ങൾ.
അതേസമയം കെ റഫീഖിനെ വയനാട് സിപിഐഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയാണ് കെ റഫീഖ്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയാണ്. നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
Add Comment