Entertainment

ഫോഴ്സ്ഡ് ആയ മസാല എലെമെന്റുകൾ ഇല്ലാത്ത സിറ്റുവേഷൻ ഡ്രിവൺ ആയ ആക്ഷൻ സിനിമയാണ് വിടാമുയർച്ചി; സംവിധായകൻ മകിഴ് തിരുമേനി

ഫോഴ്സ്ഡ് ആയ മസാല എലെമെന്റുകൾ ഇല്ലാത്ത സിറ്റുവേഷൻ ഡ്രിവൺ ആയ ആക്ഷൻ സിനിമയാണ് വിടാമുയർച്ചിയെന്ന് സംവിധായകൻ മകിഴ് തിരുമേനി. അജിത് സാറിനെ ആദ്യമായി കാണുമ്പോൾ കംഫർട്ട് സോണിന് പുറത്ത് നിൽക്കുന്ന സിനിമ ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞത്. അജിത് സാറിനെ പോലെയൊരു വലിയ സ്റ്റാർ അമിതമായ മസാല ഘടകങ്ങളൊന്നും ഇല്ലാത്ത ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നറിഞ്ഞപ്പോൾ ആശ്ചര്യപ്പെട്ടെന്നും സിനിമ എക്സ്പ്രെസിന് നൽകിയ അഭിമുഖത്തിൽ മകിഴ് തിരുമേനി പറഞ്ഞു.

‘പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ലോജിക് ഇല്ലാത്ത സീനുകൾ സിനിമയിൽ ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഒരു സിനിമയിൽ ലോജിക് വേണമോ ഇല്ലയോ എന്ന് ചർച്ചയുണ്ടാകുന്നത് തന്നെ അതിശയകരമായ കാര്യമാണ്. കാരണം ഇന്ത്യക്ക് പുറത്തുള്ള മറ്റേത് ഇൻഡസ്ട്രിയിലും സിനിമകളിൽ ലോജിക് നിർബന്ധമാണ്, അതില്ലാത്ത സിനിമകളെ അവർ തിരസ്കരിക്കും. വിടാമുയർച്ചി ഫോഴ്സ്ഡ് ആയ മസാല എലെമെന്റുകൾ ഇല്ലാതെ സിറ്റുവേഷൻ ഡ്രിവൺ ആയ ആക്ഷൻ സിനിമയാണ്. അതുകൊണ്ടാണ് പ്രേക്ഷകരിലേക്ക് തെറ്റായ സൂചനകളൊന്നും നൽകാതിരിക്കാൻ ചിത്രത്തിന് ഹൈപ്പ് കുറയ്ക്കാൻ ഞാൻ ആഗ്രഹിച്ചത്’, മകിഴ് തിരുമേനി പറഞ്ഞു.

പൊങ്കൽ റിലീസായി തിയേറ്ററിലെത്താനിരുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചതായി നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു. പുതുവത്സരാശംസകള്‍ നേര്‍ന്നതിന് ഒപ്പമാണ് ചിത്രത്തിന്റെ റിലീസ് മാറ്റുന്ന വിവരവും നിര്‍മാതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാല്‍ റിലീസ് മാറ്റിവെക്കുകയാണ് എന്ന് മാത്രമാണ് ലൈക്ക് ഈ ഘട്ടത്തില്‍ അറിയിച്ചിരിക്കുന്നത്. ‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം, അജിത്- അര്‍ജുന്‍- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിര്‍വഹിക്കുന്നത് എന്‍ ബി ശ്രീകാന്തുമാണ്. ‘വേതാളം’ എന്ന സിനിമക്ക് ശേഷം അനിരുദ്ധ് – അജിത്കുമാര്‍ കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടാമുയര്‍ച്ചി. മിലന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പന്‍ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സണ്‍ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സും സ്വന്തമാക്കിയിട്ടുണ്ട്.