മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ഓഫ്‌സൈഡ് ട്രാപ്പില്‍ കുരുങ്ങി പുറത്തായിരിക്കുകയാണ് വിരാട് കോഹ്‌ലി. നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനം 29 പന്തുകളില്‍ അഞ്ച് റണ്‍സെടുത്താണ് കോഹ്‌ലി കൂടാരം കയറിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കിയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മടങ്ങിയത്.
തുടര്‍ച്ചയായി ഔട്ട്‌സൈഡ് ഓഫ് പന്തുകളില്‍ പുറത്തായി നിരാശപ്പെടുത്തുകയാണ് വിരാട് കോഹ്‌ലി. ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ ഏഴ് ഇന്നിങ്‌സുകളില്‍ ആറ് തവണയും ഔട്ട്‌സൈഡ് ഓഫ് ഡെലിവറിയിലാണ് കോഹ്‌ലി വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ലീവ് ചെയ്യേണ്ട പന്തുകള്‍ കളിക്കാന്‍ ശ്രമിച്ച് അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തുകയാണ് കോഹ്‌ലി ചെയ്യുന്നത്.
കോഹ്‌ലിയുടെ പുറത്താകല്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. അതേസമയം കോഹ്‌ലി പുറത്തായതിന് പിന്നാലെ താരത്തിന്‍റെ പങ്കാളിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. കോഹ്‌ലി തലതാഴ്ത്തി ക്രീസ് വിടുന്നത് ഗ്യാലറിയില്‍ ഇരുന്ന് അനുഷ്‌ക നിരാശയായി നോക്കിയിരിക്കുകയായിരുന്നു.
Add Comment