Tech

വിവോ വി50 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്

വിവോ വി50 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. രണ്ടു മോഡലുകളാണ് പുതുതലമുറ വിവോ വി സീരീസില്‍ ഉണ്ടാവുക. വിവോ വി50, വി50 പ്രോ എന്നിവയാണ് പുതുതായി കമ്പനി അവതരിപ്പിക്കാന്‍ പോകുന്ന ഫോണുകള്‍. അടുത്തിടെയാണ് വിവോ എസ്20 മോഡല്‍ ചൈനയില്‍ ലോഞ്ച് ചെയ്തത്. ഫെബ്രുവരി 18 ന് വിവോ പുതിയ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് സൂചന. വി50 പ്രോ ഈ വര്‍ഷം അവസാനം ലോഞ്ച് ചെയ്യാനാണ് സാധ്യത.

നാല് കളര്‍ ഓപ്ഷനുകളിൽ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമായേക്കും. നീല, ആഷ്, റോസ്, ചുവപ്പ് എന്നിവയാണ് ആ കളര്‍ ഓപ്ഷനുകള്‍. 12 ജിബി വരെ റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രോസസര്‍ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ വിവോ വി40 മോഡലിന്റെ അതേ പ്രോസസ്സറാണിത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1.5k റെസല്യൂഷനുമുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത.

50 എംപി പ്രധാന കാമറയും 8 എംപി അള്‍ട്രാവൈഡ് കാമറയും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണവുമായി സ്മാര്‍ട്ട്‌ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 90W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 6000 എംഎഎച്ച് ബാറ്ററി ഇതില്‍ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ചൈനയില്‍, വിവോ എസ് 20 യുടെ വില 27000 രൂപയാണ്. ഇന്ത്യയില്‍, വിവോ വി 50 യുടെ വില ഏകദേശം 30,000 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.