Tech

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകണോ?, എങ്കിൽ സര്‍ക്കാരിന് ഫീസ് നല്‍കണം

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകണമെങ്കില്‍ ഇനിമുതല്‍ സിംബാബ്‍വെയില്‍ സര്‍ക്കാരിന് ഫീസ് നല്‍കണം. 50 ഡോളറാണ് ഏറ്റവും കുറഞ്ഞ ലൈസന്‍സ് ഫീ. വാട്സ്ആപ്പിലൂടെയുള്ള വ്യാജപ്രചരണങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍മാരും ലൈസന്‍സിനായി രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവര്‍ അവരുടെ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമം നിലനിര്‍ത്തുന്നതിനും നിയമം നിര്‍ണായകമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്കിനെ കുറിച്ചുള്ള ആഗോള ആശങ്കകള്‍ക്കിടയിലാണ് ഈ നിയന്ത്രണം. എന്നാല്‍ ഓണ്‍ലൈന്‍ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്ന് വിമര്‍ശകര്‍ പറയുന്നു.

Tags