Kerala

വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു

കൽപ്പറ്റ: വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം.

മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം. സംഭവത്തിൽ മാതന് അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റു. KL 52 H 8733 എന്ന കാറിലാണ് പ്രതികളെത്തിയത്. ഇവരെ പിടികൂടാനായില്ല. സംഘം കടന്നു കളയുകയായിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment