ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തിഗത പിന്തുണ നല്‍കുന്നത് ലക്ഷ്യമിട്ട് Meta അതിന്റെ വാട്ട്സ്ആപ്പിലെ AI അസിസ്റ്റൻ്റിനായി ഒരു പുതിയ ‘ചാറ്റ് മെമ്മറി’ ഫീച്ചര്‍ വികസിപ്പിക്കുന്നു. സംഭാഷണങ്ങളില്‍ നിന്നുള്ള പ്രധാന വിശദാംശങ്ങള്‍ ഓര്‍മ്മിക്കാനും അതിനനുസരിച്ച് അതിന്റെ ഇടപെടലുകള്‍ ക്രമീകരിക്കാനും നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അപ്ഡേറ്റ് Meta AI-യെ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ഭക്ഷണ മുന്‍ഗണനകള്‍, ജന്മദിനങ്ങള്‍, സംഭാഷണ ശൈലികള്‍, അലര്‍ജികള്‍, വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ എന്നിവ പോലുള്ള വിവരങ്ങള്‍ നിലനിര്‍ത്താന്‍ ചാറ്റ് മെമ്മറി ഫംഗ്ഷന്‍ Meta AI-യെ പ്രാപ്തമാക്കും.
കൂടുതല്‍ പ്രസക്തവും ഇഷ്ടാനുസൃതവുമായ പ്രതികരണങ്ങള്‍ നല്‍കുന്നതിനായാണ് ഇത്തരത്തിൽ സംഭരിക്കുന്ന ഡാറ്റ ഉപയോഗിക്കുക. ഉദാഹരണത്തിന്, ഭക്ഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍, മുമ്പ് സംഭരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഉപയോക്താവിന് ഇഷ്ടപ്പെടാത്തതോ അലര്‍ജിയുണ്ടാക്കുന്നതോ ആയ ഓപ്ഷനുകള്‍ Meta AI-ന് സ്വയമേവ ഫില്‍ട്ടര്‍ ചെയ്യാനാകും. മൊത്തത്തിൽ ഉപയോക്തൃ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തിക്കൊണ്ട് മെറ്റാ എഐയെ ഒരു പേഴ്സണല്‍ അസിസ്റ്റന്റിനെപ്പോലെ പ്രവര്‍ത്തിപ്പിക്കാൻ ഈ സവിശേഷത ലക്ഷ്യമിടുന്നു.
ആന്‍ഡ്രോയിഡ് പതിപ്പ് 2.24.22.9-നുള്ള വാട്ട്സ്ആപ്പ് ബീറ്റയിലാണ് ചാറ്റ് മെമ്മറി ഫീച്ചറിൻ്റെ പരീക്ഷണം. എന്നിരുന്നാലും, ഇത് ഉപയോക്താക്കൾക്ക് എന്ന് മുതൽ ലഭ്യമായി തുടങ്ങുമെന്നത് സംബന്ധിച്ച വിവരങ്ങളിൽ മെറ്റ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
Add Comment