Sports

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. ഓസ്ട്രേലിയ, സിംബാബ്‍വെ എന്നീ ടീമുകൾക്കെതിരെയുള്ള ഏകദിന ട്വന്റി 20 പരമ്പരയിൽ റിസ്വാൻ പാകിസ്താൻ ടീമിനെ നയിക്കും. സൽമാൻ അലി ആ​ഗയെയാണ് ഉപനായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. റിസ്വാന് എല്ലാവിധ പിന്തുണയും പാകിസ്താൻ ക്രിക്കറ്റ് നൽകുമെന്ന് പിസിബി ചെയർമാൻ മോഹ്സിൻ നഖ്‍വി പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ബാബർ അസമും പേസർ ഷഹീൻ ഷാ അഫ്രീദിയും ഉൾപ്പെട്ടിട്ടുണ്ട്. ഇരുവരെയും മോശം പ്രകടനത്തെ തുടർന്ന് ഇം​ഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. നവംബർ നാലിന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ മൂന്ന് വീതം ഏകദിന, ട്വന്റി മത്സരങ്ങളാണ് നടക്കുക. പിന്നാലെ നവംബർ 24 മുതലാണ് പാകിസ്താൻ സിംബാബ്‍വെയ്ക്കെതിരെ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20യും കളിക്കുക. ഈ പരമ്പരയിൽ ബാബറിനും അഫ്രീദിക്കും ഇടം ലഭിച്ചിട്ടില്ല.

അതിനിടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച ഫഖർ സമാനെ എല്ലാ ടീമിൽ നിന്നും ഒഴിവാക്കി. താരത്തിന്റെ കരാർ ഉൾപ്പടെ പിസിബി റദ്ദാക്കിയെന്നാണ് റിപ്പോർട്ട്. ബാബർ അസമിനെപ്പോലുള്ള താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു ഫഖർ സമാന്റെ പ്രസ്താവന. ഓസ്ട്രേലിയ, സിംബാബ്‍വെ പരമ്പരയ്ക്കുള്ള പാകിസ്താൻ ടീമിന്റെ ക്യാപ്റ്റനെയും പ്രഖ്യാപിച്ചിട്ടില്ല. ഉടനെ വാർത്താ സമ്മേളനം നടത്തിയാവും പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുകയെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ബോർഡ് അറിയിച്ചിട്ടുണ്ട്.