ഇത് ഏതെങ്കിലുമൊരു വ്യക്തിയുടെ കഥയല്ല, മറിച്ച് ഇപ്പോള്‍ ആഗോള തലത്തില്‍ അംഗീകാരം നേടിയ ഒരു ഇന്ത്യന്‍ പ്രതിഭയുടെ വിജയഗാഥയാണ്. ജഗ്ദീപ് സിംഗ് എന്നാണ് ആ വ്യക്തിയുടെ പേര്. ജഗ്ദീപിനെ ലോകം ഇപ്പോള്‍ അറിയുന്നത് അദ്ദേഹത്തിന്‍റെ ശമ്പളത്തിന്‍റെ പേരിലാണ്. കാരണം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സിഇഒ ആയി ആണ് ജഗ്ദീപ് സിംഗ. പല പ്രമുഖ കമ്പനികളുടേയും സിഇഒമാര്‍ ഒരു വര്‍ഷം കൊണ്ട് വാങ്ങുന്ന ശമ്പളം അദ്ദേഹത്തിന് ഒരു ദിവസത്തെ വേതനം മാത്രമാണ്. ജഗ്ദീപിന്‍റെ ഒരു ദിവസത്തെ വരുമാനം കണക്കാക്കിയാല്‍ ഏതാണ്ട് 48 കോടി രൂപ വരും. അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ 17,500 കോടി രൂപ.
ക്വാണ്ടംസ്കേപ്പിന്‍റെ സ്ഥാപകന്‍..
2010ലാണ് ജഗ്ദീപ് സിംഗ് ക്വാണ്ടംസ്കേപ്പ് എന്ന കമ്പനി സ്ഥാപിച്ചത്. പുതിയ തലമുറ സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ നിര്‍മിക്കുന്നതാണ് കമ്പനിയുടെ ബിസിനസ്. ഈ ബാറ്ററികള്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുകയും ചാര്‍ജിംഗ് സമയം കുറയ്ക്കുകയും ചെയ്യുന്നു. ജഗ്ദീപ് സിംഗിന്‍റെ കാഴ്ചപ്പാടും നേതൃത്വവും കമ്പനിക്ക് പ്രശസ്തി നേടിക്കൊടുത്തു, ഫോക്സ്വാഗണ്‍, ബില്‍ ഗേറ്റ്സ് തുടങ്ങിയ വ്യവസായ ഭീമന്മാര്‍ പണം നിക്ഷേപിച്ചു.
ക്വാണ്ടംസ്കേപ്പിന് മുമ്പ്, ജഗ്ദീപ് സിംഗ് 10 വര്‍ഷത്തിലേറെ വിവിധ കമ്പനികളില്‍ പ്രധാന ചുമതലകള്‍ വഹിച്ചു. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇത് അദ്ദേഹത്തിന് അവസരം നല്‍കി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിടെക്കും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ജഗ്ദീപ്. അദ്ദേഹത്തിന്‍റെ വ്യക്തിപരമായ മികവും ക്വാണ്ടംസ്കേപ്പിന്‍റെ വളര്‍ച്ചയ്ക്കുള്ള സംഭാവനയും കണക്കിലെടുത്താണ് ഇത്ര വലിയ തുക ശമ്പളമായി നല്‍കിയത. 2024 ഫെബ്രുവരി 16-ന് സിംഗ് ക്വാണ്ടംസ്കേപ്പിന്‍റെ സിഇഒ സ്ഥാനം ജഗ്ദീപ് രാജിവെക്കുകയും അധികാരം ശിവ ശിവറാമിന് കൈമാറുകയും ചെയ്തു. അതേ സമയം കമ്പനിയുടെ ബോര്‍ഡില്‍ ഇപ്പോഴും ജഗ്ദീപ് ഉണ്ട്. നിലവില്‍ സ്റ്റെല്‍ത്ത് സ്റ്റാര്‍ട്ടപ്പിന്‍റെ’ സിഇഒ ആണ് ജഗ്ദീപ് സിംഗ്
ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്‍റെ സിഇഒ സുന്ദര്‍ പിച്ചൈയും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിഇഒമാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 2023 ഏപ്രിലിലെ കണക്കുകള്‍ പ്രകാരം അദ്ദേഹത്തിന്‍റെ വാര്‍ഷിക ശമ്പളം 1663 കോടി രൂപയാണ്. ശമ്പളത്തിന് പുറമെ നിരവധി അലവന്‍സുകളും ലഭിക്കുന്നുണ്ട്.
Add Comment