കുവൈറ്റ് സിറ്റി > കുവൈറ്റിൽ ആതുരസേവന രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരുടെ പുതിയ കൂട്ടായ്മയായ കേരളാ മെഡിക്കൽ ഫോറത്തിന്റെ (KMF) ഉദ്ഘാടനം മന്ത്രി വീണ ജോർജ്ജ് നിർവ്വഹിക്കും. ഒക്ടോബർ 1 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ഓൺലൈനിനായി നടക്കും. മഹാവ്യാധിയുടെ കാലയളവില്‍ ആതുരസേവന രംഗത്ത് സ്വന്തം ജീവന് പോലും പണയപ്പെടുത്തി അഹോരാത്രം ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘടനക്ക് എല്ലാ ആശംസകളും നേരുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ ആക്ടിങ് സെക്രട്ടറി അസഫ് അലി എന്നിവർ പറഞ്ഞു.
കേരളാ മെഡിക്കൽ ഫോറം ഉദ്ഘാടനം ഒക്ടോബർ 1ന്
September 26, 2021
608 Views
1 Min Read
Add Comment