ടൊറന്റോ> മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിന് ഫണ്ടിലേക്ക് കാനഡ മലയാളികളുടെ സാംസ്കാരിക സംഘടനയായ സമന്വയ കള്‍ച്ചറല്‍ അസോസിയേഷന് 4.25 ലക്ഷം രൂപ നല്കി. സംസ്ഥാനത്ത് എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡ മലയാളികളുടെ പിന്തുണ പ്രകടിപ്പിക്കാനാണ് ഈ സംഭാവനയെന്ന് സമന്വയ അറിയിച്ചു.
കോവിഡ് ആരംഭഘട്ടത്തില്‍ സമന്വയയുടെ നേതൃത്വത്തില്‍ കാനഡ മലയാളികളുടെ കൂട്ടായ്മ 3.75 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയിരുന്നു.
Add Comment