കേരളത്തിൽ ചരിത്ര വിജയം നേടിയ എൽഡിഎഫിന് അഭിനന്ദനങ്ങളുമായി പ്രവാസി മലയാളികളുടെ സംഘടനയായ ഓർമ. പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനെ ചേർത്തുപിടിച്ചുകൊണ്ട് ഇടതു സർക്കാർ നടത്തിയ നേതൃപരമായ നീക്കങ്ങൾക്കുള്ള അംഗീകാരമാണ് തുടർ ഭരണമെന്ന നിലയിൽ ജനങ്ങൾ വീണ്ടും നൽകിയിരിക്കുന്നത്. കോവിഡ് കാലത്തടക്കം പ്രവാസികളുടെ ക്ഷേമവും ഉറപ്പുവരുത്തുന്ന നടപടികളാണ് ഇടതു സർക്കാർ സ്വീകരിച്ചത്.
ലോകകേരള സഭ, നോർക്ക എന്നീ സംവിധാനങ്ങളിലൂടെ സർക്കാരിൻറെ കരുതൽ അനുഭവിച്ചറിഞ്ഞ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും ഒന്നടങ്കം ഇടതുപക്ഷത്തിൻ്റെ വിജയം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയൂം ജനക്ഷേമകരവും വികസനോന്മുഖവുമായ കാഴ്ച്ചപ്പാടോടെ കേരളത്തെ വളർച്ചയിലേക്ക് നയിക്കുകയൂം ചെയ്ത ഇടതു സർക്കാരിൻറെ വിജയം കേരള ജനതയുടെ തന്നെ വിജയമായി കാണുന്നുവെന്നും വികസ തുടർച്ചയ്ക്ക് ആശംസകൾ അർപ്പിക്കുന്നുവെന്നും അർപ്പിക്കുന്നുവെന്ന് ലോക കേരള സഭാംഗവും ഓർമ രക്ഷധികാരിയുമായ എൻ കെ കുഞ്ഞുമുഹമ്മദും ഓര്മ ജനറൽ സെക്രട്ടറി കെ വി സജീവനും പ്രെസിഡന്റ് അൻവർ ഷാഹിയും പ്രസ്താവനയിൽ അറിയിച്ചു.
Add Comment