Pravasam

മലയാളം മിഷൻ ‘ആസാദി കാ അമൃത്’വജ്രകാന്തി 2021 ക്വിസ് ദുബായ് ചാപ്റ്റർ തല മത്സരം

ദുബായ് > ഗാന്ധി ജയന്തിയോടനുബന്ധിച്ച്, മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന ‘ആസാദി കാ അമൃത്’ -വജ്രകാന്തി 2021 ക്വിസ് മത്സരത്തിന്റെ മുന്നോടിയായി വിദ്യാർഥികൾക്കും അധ്യാപകർക്കുമായി സംഘടിപ്പിച്ച ദുബായ് ചാപ്റ്റർ തല മത്സരങ്ങൾ ശ്രദ്ധേയമായി.

ജൂനിയർ വിദ്യാർഥികളുടെ മത്സരത്തിൽ സായന്ത് സന്തോഷ്, സാന്ദ്ര പിള്ള, അഘ്ന്യദേവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ് ജൂനിയർ വിഭാഗത്തിൽ മാധവ് അശോക് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അങ്കിത് കിഷോർ, ആദിത്യ സുനേഷ് കുമാർ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. ഇവാഞ്ചലിൻ ഫിനു മൂന്നാം സ്ഥാനത്തെത്തി. അധ്യാപക വിഭാഗത്തിൽ സുനേഷ് കുമാർ, ഫിറോസിയ, സ്വപ്ന സജി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ദുബായ് ചാപ്റ്റർ തല മത്സരങ്ങളുടെ സംഘടനത്തിനും നടത്തിപ്പിനും ചാപ്റ്റർ പ്രസിഡന്റ് സോണിയ ഷിനോയ്, ചാപ്റ്റർ സെക്രട്ടറി പ്രദീപ് തോപ്പിൽ, ക്വിസ് മാസ്റ്റർ സിജി ഗോപിനാഥ്, കൺവീനർ ഉഷശ്രീ, ജോയിന്റ് കൺവീനർമാരായ ജ്യോതി രാംദാസ്, റിംന അമീർ, അധ്യാപകരായ നജീബ് മുഹമ്മദ്, ഫിറോസിയ, രേഷ്മ, സുനിൽ, പ്രഭിലാഷ്, ഷോബിൻ, സ്വപ്ന സജി, ദൃശ്യ എന്നിവർ നേതൃത്വം നൽകി.

ഒക്ടോബർ ഒന്നിന് നടക്കുന്ന ആഗോളതല സ്ക്രീനിങ് പരിപാടിയിൽ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് പങ്കെടുക്കുക. സ്ക്രീനിങ്ങിൽ തെരെഞ്ഞെടുക്കപ്പെടുന്ന ചാപ്റ്ററുകൾക്ക് ഒക്ടോബർ മൂന്നാം തിയതി നടക്കുന്ന ആഗോളതല മത്സരത്തിൽ പങ്കെടുക്കാം.