Pravasam

വിദേശികള്‍ക്ക് തൊഴില്‍ പരീക്ഷ; സൗദിയില്‍ രണ്ടാം ഘട്ടം ആരംഭിച്ചു

മനാമ > സൗദിയില് വിദേശികള്ക്ക് ഏര്പ്പെടുത്തിയ തൊഴില് പരീക്ഷയുടെ രണ്ടാം ഘട്ടം തുടങ്ങി. എയര് കണ്ടീഷന്, വെല്ഡിങ്, കാര് മെക്കാനിക്, കാര് ഇലക്ട്രീഷ്യന്, കാര്പെന്റര്, പെയിന്റര് എന്നീ ആറു തൊഴിൽ മേഖലകൾകൂടി പരീക്ഷാപരിധിയില് ഉള്പ്പെടുത്തിയിട്ടുണ്ട്. 500 മുതല് 2999 തൊഴിലാളികളുള്ള സ്ഥാപനങ്ങള്ക്കാണ് ബുധനാഴ്ച പരീക്ഷ ആരംഭിച്ചത്.

രണ്ടാംഘട്ടം എല്ലാ സ്ഥാപനങ്ങള്ക്കും പരീക്ഷ നടത്താന് പദ്ധതിയിട്ടതായി തൊഴില് മന്ത്രാലയം വ്യക്തമാക്കി. ഇഖാമയിലെ തൊഴിൽ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുക. ബന്ധപ്പെട്ട തസ്തികയില് ജോലി ചെയ്യാന് തൊഴിലാളി അര്ഹനാണോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഘട്ടം ഘട്ടമായി എല്ലാ സ്ഥാപനങ്ങള്ക്കും പരീക്ഷ നടത്തും. 23 തൊഴില് മേഖലയിലെ 1099 പ്രൊഫഷനുകളില് പരീക്ഷ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് ആദ്യഘട്ടം തുടങ്ങിയത്. മുവായിരത്തിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്ക്കായിരുന്നു അന്ന് പരീക്ഷ.