Kerala

ലോക്‌ഡൗണിൽ കൂടുതൽ ഇളവുകൾ; ക്വാറന്റെൻ ഒരാഴ്‌ച മതി

കൊച്ചി> സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർ ഇനി മുതൽ ഒരാഴ്ച ക്വാറന്റെനിൽ ഇരുന്നാൽ മതി. ഒരാഴ്ച കഴിഞ്ഞ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാൽ ഇവർക്ക് പുറത്തിറങ്ങുന്നതിനും തടസമുണ്ടാകില്ല.7‐ആം ദിവസം പരിശോധന നടത്താത്തവർ രണ്ടാഴ്ച ക്വാറന്റെൻ പൂർത്തിയാക്കണം.

സർക്കാർ ഓഫിസുകളിൽ മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന് പുതിയ ഉത്തരവ് നിർദേശിക്കുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചാകണം ഓഫിസുകൾ പ്രവർത്തിക്കേണ്ടത്.

സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും ഇന്ന് മുതൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും അനുവാദമുണ്ടായിരിക്കും.

About the author

Admin

Add Comment

Click here to post a comment