Pravasam SAUDI

പ്രവാസി ഇന്ത്യക്കാരൻ സൗദി അറേബ്യയിൽ മരിച്ചു

റിയാദ്: മഹാരാഷ്ട്ര ഔറംഗാബാദ് സ്വദേശി ഗുലാം കമറുദ്ദീൻ ഗുലാം മൊഹിയുദ്ദിൻ ഹാഷ്മി (56) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. പ്രമേഹ രോഗിയായിരുന്ന ഗുലാം കടുത്ത നെഞ്ചുവേദനയെ തുടർന്ന് സമീപത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. 

സ്ഥിതി വഷളായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജുബൈലിലെ ഒരു ട്രാൻസ്‌പോർട് കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്നു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം ജുബൈൽ ജനറൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.