സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പവന്‍ സ്വര്‍ണത്തിന്റെ വില 58,288 രൂപയായി. 7286 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നിന് 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം 58,000ല്‍ താഴെ പോയി. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് വീണ്ടും 58000ന് മുകളില്‍ എത്തിയത്.
പുതുവര്‍ഷം ആരംഭിച്ചതോടെ വിവാഹ സീസണ്‍ ശക്തമായിട്ടുണ്ട്. ഇത് സ്വര്‍ണത്തിന്റെ വിലവര്‍ധനവിന് കാരണമായിട്ടുണ്ട്. 2024 നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസത്തില്‍ ഏകദേശം 48 ലക്ഷത്തോളം വിവാഹം ഇന്ത്യയില്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പുറമെ ഫെഡറല്‍ നിരക്ക് കുറയ്ക്കല്‍, ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കാനെടുത്ത തീരുമാനം എന്നിവയും വിലവര്‍ധനവിന് കാരണമാണ്. ഇതിന് പുറമെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ആഗോളതലത്തിലും സ്വര്‍ണവില വര്‍ധിക്കുന്നുണ്ട്.
അതേസമയം 2025ല്‍ സ്വര്‍ണവില കുറഞ്ഞേക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നതും ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയുമാണ് സ്വര്‍ണവില കുറഞ്ഞേക്കുമെന്ന വിലയിരുത്തലിന് കാരണം.
Add Comment