Business

സ്വന്തം റെക്കോഡ് ഭേദിച്ച് സ്വര്‍ണവില വീണ്ടും ഉയരത്തില്‍

സ്വന്തം റെക്കോഡ് ഭേദിച്ച് സ്വര്‍ണവില വീണ്ടും ഉയരത്തില്‍. പവന് ഒറ്റയടിക്ക് 960 രൂപ ഇന്ന് വര്‍ധിച്ചതോടെ ഒരു പവന് 61,840 രൂപയായി. ഗ്രാമിന് 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതായത് ഒരു ഗ്രാമിന് ഇന്നത്തെ വില 7730 രൂപ. കഴിഞ്ഞ ദിവസം 60800 രൂപയായിരുന്നു സ്വര്‍ണവില. മൂന്നുദിവസത്തിനിടെ 1760 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിക്ക് ഗ്രാമിന് 101 രൂപയാണ് വില.

ഡോളര്‍ ശക്തമാകുന്നത് സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കും. ഇത് ആഭ്യന്തര സ്വര്‍ണവില വര്‍ധിക്കാനുള്ള ഒരു കാരണമാണ്. നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണ ഇറക്കുമതി തീരുവ ഉയര്‍ത്താനാണ് തീരുമാനമെങ്കില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചേക്കാം. അങ്ങനെയാണെങ്കില്‍ സ്വര്‍ണവില 64,000 കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ വിവാഹാവശ്യത്തിനും മറ്റും സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കൈപൊള്ളും.