ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ, കോൺസുലാർ സംബന്ധമായ പരാതികൾ അംബാസഡർക്ക് മുമ്പാകെ ബോധിപ്പിക്കാൻ അവസരം നൽകുന്ന ഓപ്പൺ ഹൗസ് ജനുവരി രണ്ടിന്. ‘മീറ്റിങ് വിത് അംബാസഡർ’ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ അംബാസഡർ വിപുൽ പങ്കെടുക്കും.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മുതൽ ഇന്ത്യൻ എംബസിയിലാണ് ഫോറം. ഉച്ചക്ക് രണ്ട് മുതൽ മൂന്നുവരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് 5509 7295 എന്ന നമ്പറിൽ ബന്ധപ്പെടുക.
Add Comment