സ്വർണവിലയിൽ ഇന്ന് വർധനവ്. 320 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 63,840 എന്ന നിലയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 7980 രൂപയായി. ഇനിയും കൂടുകയാണെങ്കിൽ നാളെ തന്നെ സ്വർണവില വീണ്ടും 64,000 കടക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം സ്വർണവില ഇടിഞ്ഞ് 64,000ത്തിന് താഴെ എത്തിയിരുന്നു. 560 രൂപ കുറഞ്ഞ് 63,520 രൂപയാണ് വില ഇടിഞ്ഞത്. ഏകദേശം മൂവായിരത്തോളം രൂപ ഒരാഴ്ചയ്ക്കിടെ വര്‍ധിച്ച ശേഷമായിരുന്നു ഇടിവ്. 65,000 കടന്നും സ്വര്‍ണ വില കുതിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ കൂടിയായിരുന്നു ഇന്നലത്തെ ഇടിവ് ഉണ്ടായത്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.
Add Comment