സ്വർണ വില ഇന്നും കൂടി. ഒരു ഗ്രാമിന് 30 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 7180 രൂപയായി ഉയര്‍ന്നിട്ടുണ്ട്. പവന് 240 രൂപ വര്‍ധിച്ച് 57,440 രൂപയായി. ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വര്‍ണം വാങ്ങാന്‍ 71,800 രൂപ കൊടുക്കേണ്ടി വരും.
ഇനി 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണെങ്കില്‍ ഒരു ഗ്രാമിന് 7833 രൂപയും പവന് 62,664 രൂപയുമാകും. അതേസമയം 18 കാരറ്റിന്റെ ഒരുഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമാണ്.
പുതുവര്‍ഷമായ ഇന്നലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയും വര്‍ധിച്ചു. അതുകൊണ്ടുതന്നെ ഈ രണ്ട് ദിവസംകൊണ്ട് പവന് 560 രൂപയാണ് കുതിച്ചുയര്‍ന്നത്. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണവില 77758 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സ് കണക്കില്‍ 2,623.75 ഡോളര്‍ ആണ് ഉള്ളത്.
Add Comment