കൊല്ലം: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ആര്യങ്കാവ് ചെക്‌പോസ്റ്റിന് സമീപം പുലർച്ചെ ആയിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30ഓളം പേർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. ബസിലുണ്ടായിരുന്ന ആളാണ് മരിച്ചത്. മൃതദേഹം പുനലൂർ ആശുപത്രിയിലാണുള്ളത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Add Comment