Pravasam

സ്പ്രിങ് ക്യാമ്പുകൾ നീക്കം ചെയ്യാൻ കർശന നിർദേശം നൽകി കുവൈത്ത് മുനിസിപ്പാലിറ്റി

കുവെെത്ത് സിറ്റി > സ്പ്രിങ് ക്യാമ്പുകൾ നീക്കം ചെയ്യാൻ നിർദേശം നൽകി കുവെെത്ത് മുൻസിപാലിറ്റി. കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചുനീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്നാണ് നിയമം പറയുന്നത്. ഇത് ലംഘിക്കുന്നവർക്കെതിരെയാണ് നിയമം നടപ്പിലാക്കുമെന്ന് കുവെെത്ത് മുൻസിപാലിറ്റി അറിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ നീക്കാത്തവ ഉടൻ ഒഴിപ്പിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സൗദ് അൽ ദബ്ബൂസ് അധികൃതരോട് നിർദേശിച്ചു. ഇതിന്റെ ഭാഗമായി സ്പ്രിങ് ക്യാമ്പ് കമ്മിറ്റി ഫീൽഡ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ക്യാമ്പിങ് സൈറ്റുകളിലും ഫീൽഡ് ടീമുകൾ കർശന പരിശോധ നടത്തും.

ക്യാമ്പുകൾ നീക്കം ചെയ്യാനും പ്രദേശത്തെ ഭൂമി വൃത്തിയാക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കയാണെന്ന് സ്പ്രിങ് ക്യാമ്പ് കമ്മിറ്റി തലവൻ ഫൈസൽ അൽ- ഒതൈബി അറിയിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ടെന്റുകൾ നീക്കം ചെയ്യണം. ഇല്ലെങ്കിൽ ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനുസരിക്കാത്ത ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെ നടപടികൾ നടപടികൾ ഉണ്ടാകും. മാത്രമല്ല പൊളിച്ചുനീക്കുന്നതിന് ചെലവാകുന്ന തുക ഉടമയിൽനിന്ന് ഈടാക്കുകയും ചെയ്യും. പൊതുജനങ്ങളെ ക്യാമ്പ് ചെയ്യാൻ പ്രോത്സാഹിപ്പിക്കാനാണ് മുനിസിപ്പാലിറ്റി ശ്രമിക്കുന്നതെന്നും എന്നാൽ നിയമലംഘനങ്ങൾ ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും അധികൃതർ പറഞ്ഞു കൂടാതെ സ്വദേശികൾക്ക് അല്ലാതെ വിദേശികൾക്ക് ലെെസൻസ് നൽകുന്നതിൽ നിയമം കർശനമാക്കാൻ ആണ് തീരുമാനം. അടുത്ത സീസണിൽ ക്യാമ്പ് ലൈസൻസ് വിദേശികൾക്ക് നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും സൂചനകളുണ്ട്.