Pravasam UAE

അക്കാഫ് ഓണ്‍ലൈന്‍ ഓണം മീറ്റ് സംഘടിപ്പിച്ചു

ദുബൈ> കേരളത്തിലെ പൂര്വ വിദ്യാര്ത്ഥികളുടെ കലാലയ കൂട്ടായ്മയായ അക്കാഫ് വിര്ച്ച്വല് ഓണംമീറ്റ് സംഘടിപ്പിച്ചു. യു എ ഇ യില് നിവാസികളായ, കേരളത്തിലെ കാമ്പസുകളില് പഠിച്ച ആയിരക്കണക്കിന് പൂര്വ്വ വിദ്യാര്ത്ഥി കുടുംബങ്ങളാണ് അക്കാഫിന്റ ഫേസ്ബുക്ക് ഗ്രൂപ്പ് ഉള്പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുടെ സഹായത്തേടെ ഈ കലാ സന്ധ്യക്ക് സാക്ഷ്യം വഹിച്ചത്.

സൂമിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി വിവിധ മേഖലയിലുള്ള പ്രശസ്ത കലാകാരന്മാര് ഒത്തുചേര്ന്നു. രാജീവ് പിള്ള, സന്തോഷ് നായര് എന്നിവര് ചേര്ന്നൊരുക്കിയ കലാ സന്ധ്യയില് റിയാസ് (മറിമായം), പിന്നണി ഗായകരായ ഡോ. വിജയ് മാധവ്, സുമി അരവിന്ദ്, ഹര്ഷാ ചന്ദ്രന്, ദേവിക സൂര്യ, ദേവ നന്ദ, ബീന സിബി, രതീഷ് കല്ലില്, ഹാഷിഷ് ജോര്ജ്, സ്റ്റെഫിന് റിവ എന്നിവരുടെ കലാപ്രകടനങ്ങള് അരങ്ങേറി.

അക്കാഫ് മുഖ്യ രക്ഷധികാരി ഐസക് ജോണ് പട്ടാണിപ്പറമ്പില്, ചെയര്മാന് ഷാഹുല് ഹമീദ്, പ്രസിഡന്റ് ചാള്സ് പോള്, ജനറല് സെക്രട്ടറി വി.എസ്സ്.ബിജുകുമാര്, ട്രഷറര് റിവ ഫിലിപ്പോസ്, ചീഫ് കോര്ഡിനേറ്റര് അനൂപ് അനില് ദേവ്, മനോജ് കെ വി, ജൂഡിന് ഫെര്ണാണ്ടസ്, കോശി ഇടിക്കുള, ജൂലിന് ബെന്സി, അന്നു പ്രമോദ്, ശ്രീജാ സുരേഷ് എന്നിവര് പ്രസംഗിച്ചു.