Uncategorized

‘കണ്ണകിയാവാനുള്ള അവസരം കിട്ടിയപ്പോള്‍ ചാടിവീണു’; ഫോട്ടോഷൂട്ട് പങ്കുവച്ച് ഉമ നായര്‍

സോഷ്യല്‍മീഡിയയില്‍ സജീവമായ ഉമ ഇടയ്‌ക്കെല്ലാം തന്റെ പുത്തന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മുണ്ടുടുത്തും പുത്തന്‍ ചുരിദാറില്‍ സുന്ദരിയായി എത്തിയതുമെല്ലാം ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഇപ്പോളിതാ തന്റെ പുതിയ വേഷപകര്‍ച്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഉമാ നായര്‍. കണ്ണകിയായാണ് ഉമ ഫോട്ടോയില്‍ വേഷമിട്ടിരിക്കുന്നത്. ചരിത്രകഥകളില്‍ കേട്ടുമറന്ന കണ്ണകി എന്നും മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നെന്നും, അതുകൊണ്ടുമാത്രമാണ് കണ്ണകിയെന്ന് കേട്ടപ്പോഴേക്ക് ഫോട്ടോയ്ക്ക് ചാടി വീണതെന്നുമാണ് ഉമ പറയുന്നത്.

എന്നു ചോദിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏതായാലും ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇത് ഏത് സീരിയലിന്റെ സെറ്റാണെന്നും, പുതിയ വേഷമാണോ എന്നെല്ലാമാണ് ആരാധകര്‍ താരത്തോട് ചോദിക്കുന്നത്. എന്നാല്‍ ഇത് സീരിയലിലെ വേഷമല്ല എന്ന് ഉമ എല്ലാവര്‍ക്കും മറുപടി നല്‍കുന്നുണ്ട്.

About the author

Admin

Add Comment

Click here to post a comment

Featured