Pravasam

കൈരളി ഇബ്രി ഓണാഘോഷം സംഘടിപ്പിച്ചു

ഇബ്രി> കൈരളി ഇബ്രിയുടെ നേതൃത്വത്തിൽ അൽ മിസ്ക് ഹാളിൽ വെച്ച് നടന്ന ഓണാഘോഷം വേറിട്ട അനുഭവമായി.

ആയിരത്തോളം പേർ പങ്കെടുത്ത ഈ പരിപാടിയിൽ ഓണസദ്യയും തിരുവാതിരക്കളിയും ഗാനമേളയും ഡാൻസും മാവേലിയും പുലികളും കസേര കളിയും ഉൾപ്പെടുത്തിയിരുന്നു. വടംവലിയും നടന്നു.

കൈരളി പ്രവർത്തകരായ ഇക്ബാൽ, അനീഷ്, ഷാജി, സുനീഷ്,ഷാജു,ഉണ്ണികൃഷ്ണൻ, നിഷാദ്, കുമാർ, തമ്പാൻ, സുധീരൻ, വിനീത്, ഫൈസൽ,ശ്യാം എന്നിവർ നേതൃത്വം നൽകി.