Pravasam

ജിദ്ദ നവോദയ ഷറഫിയ അൽ റയാൻ യൂണിറ്റ് സമ്മേളനം നടത്തി

ജിദ്ദ> ജിദ്ദ നവോദയ ഷറഫിയ ഏരിയക്കു കീഴിലെ അൽ റയാൻ യൂണിറ്റ് സമ്മേളനം ഇന്നസന്റ് നഗറിൽ വെസ്റ്റ് യൂണിറ്റ് സെക്രട്ടറി മൂസ വെന്നിയൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റിയാസ് കാരപറമ്പിലിന്റെ അധ്യക്ഷതയിൽ റാഫി, ഷാഫി മഹമൂദ് പ്രമേയങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഹക്കിം പാണ്ടിക്കാട് യൂണിറ്റ് റിപ്പോർട്ടും ഏരിയ കമ്മിറ്റി അംഗം ബിനു മുണ്ടക്കയം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

റിയാസ് കാരപറമ്പ് പ്രസിഡന്റ്, ഹക്കിം പാണ്ടിക്കാട് സെക്രട്ടറി, റാഫി ട്രഷറർ ആയും പതിനൊന്നങ്ക യൂണിറ്റ് കമ്മിറ്റിയേ സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ പ്രസിഡന്റ് ഫൈസൽ കോടശ്ശേരി പുതിയ പാനലും, വാസു ഏരിയ സമ്മേളന പ്രതിനിധികളെയും പ്രഖ്യാപിച്ചു.

ഏരിയ രക്ഷാധികാരി ഫിറോസ് മുഴുപ്പിലങ്ങാട്,ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ റഫീഖ് പത്തനാപുരം,മുജീബ് പൂന്താനം, ഏരിയ കമ്മിറ്റി അംഗങ്ങൾ അനസ് കൂരട് , സലാം മമ്പാട് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. നാസർ സ്വാഗതവും ഹക്കീം പാണ്ടിക്കാട് നന്ദിയും പറഞ്ഞു.