Pravasam UAE Bahrain Oman KUWAIT

ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്; മകന്‍ ദുബായ് പോലീസിനെ സമീപിച്ചു, ഒരു വ്യക്തി…

ദുബായ്: പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്. അന്വേഷണം ആവശ്യപ്പെട്ട് മകന്‍ ദുബായ് പോലീസില്‍ പരാതി നല്‍കി. ജോയ് അറയ്ക്കലിന്റെ കമ്പനിയിലെ ഒരു വ്യക്തിക്കെതിരെ സംശയം പ്രകടിപ്പിച്ചാണ് പരാതി. കമ്പനി നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതി വൈകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജോയ് അറയ്ക്കലിന്റെ മരണത്തിലെത്തിയത് എന്നാണ് സംശയം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് ദുബായ് പോലീസ്.