Pravasam UAE Bahrain Oman KUWAIT

പ്രവാസിയാത്ര സൗജന്യമാക്കാന്‍ മാര്‍ഗം നിര്‍ദേശിച്ച് ഉമ്മന്‍ ചാണ്ടി; ചെലവഴിക്കാതെ കിടക്കുന്ന ഫണ്ടില്ലേ

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ആശങ്കകള്‍ ദൂരീകരിക്കപ്പെട്ടിട്ടില്ല. നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് വരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതാകട്ടെ ദുരിതത്തില്‍ കഴിയുന്ന മിക്കവാറും പ്രവാസികള്‍ക്കും ബുദ്ധിമുട്ട് ഇരട്ടിയാക്കും. 13000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് പ്രവാസികളുടെ ടിക്കറ്റിന് ഈടാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.