Pravasam

രിസാല സ്റ്റഡി സർക്കിൾ ‘ബ്രേക് ത്രൂ’ പരിപാടി സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി > രിസാല സ്റ്റഡി സർക്കിൾ ‘ബ്രേക് ത്രൂ’ പരിപാടി സംഘടിപ്പിച്ചു.

സാൽമിയ ഐസിഎഫ് ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക സംഗമം ഗ്ലോബൽ എക്സിക്യൂട്ടീവ് ഷിഹാബ് വാണിയന്നൂർ ഉദ്ഘാടനം ചെയ്തു. അധാർമ്മിക പ്രവർത്തനങ്ങൾ വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിന് ധാർമ്മിക ബോധമുള്ള യുവതയെ വാർത്തെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമവും പ്രവർത്തനവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു .

ഹാരിസ് പുറത്തീൽ അദ്ധ്യക്ഷത വഹിച്ചു. അനസ് അമാനി പുഷ്പഗിരി പഠനാവതരണം നടത്തി. അൻവർ ബെലക്കാട് ഷിഹാബ് വാരം തുടങ്ങിയവർ സംസാരിച്ചു.