Pravasam UAE

അബുദാബി ബ്ലഡ് ബാങ്കിൽ ചരിത്രം കുറിച്ച്‌ ടീം BD4U

അബുദാബി> അബുദാബിയിൽ ടീം BD4U ന്റെ മാതൃകാപരമായ രക്തദാന ക്യാമ്പ് പ്രശംസ പിടിച്ചുപറ്റി. എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ടാണ് ക്യാമ്പ് നടത്തിയത്. രക്തദാനത്തിന് 412 ദാതാക്കളെ എത്തിച്ചാണ് ടീം BD4U അബുദാബിയിൽ ചരിത്രം രചിച്ചത്.

സമൂഹ നന്മക്കായി ടീം BD4U ന്റെ ക്യാമ്പിൽ എത്തിച്ചേർന്ന മുഴുവന് രക്ത ദാതാക്കള്ക്കും ടീം BD4U ഭാരവാഹികൾ നന്ദിയറിയിച്ചു.

ടീം BD4U ന്റെ അടുത്ത ക്യാമ്പ് ഒക്ടോബറിൽ ദിബ്ബയിലും അലൈനിലും നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 050 4647 525 / 052 945 9277 നമ്പറിൽ ബന്ധപ്പെടണം