Pravasam Far East

കിഴക്കന്‍ ഏഷ്യയുടെ വികസനത്തിനായി റഷ്യക്ക് 7000 കോടി വായ്പ വാഗ്ദാനം ചെയ്ത് മോദി

മോസ്കോ: കിഴക്കന്‍ ഏഷ്യയുടെ വികസനത്തിന് ഒരു ബില്ല്യണ്‍ ഡോളര്‍(7000 കോടി രൂപ) റഷ്യക്ക് വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കനേഷ്യയുടെ വികസനത്തിനായി സഹായം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ‘ആക്ട് ഈസ്റ്റ്’ നയത്തിന്‍റെ ഭാഗമായി കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യയും റഷ്യയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.