Pravasam

എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് ചെക്ക്- ഇൻ കൗണ്ടറുകൾ അടച്ചിടുന്നു

ദുബായ് > എമിറേറ്റ്സ് ഫസ്റ്റ് ക്ലാസ് ചെക്ക്-ഇൻ കൗണ്ടറുകൾ ഒക്ടോബർ 1 വരെ അടച്ചിടും. ടെർമിനൽ 3 ലെ ചെക്ക് ഇൻ കൗണ്ടറുകളാണ് അടച്ചിടുന്നത്. യാത്രക്കാർക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽക്കുന്നതിന് വേണ്ടി നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് കൗണ്ടറുകൾ താൽക്കാലികമായി അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു.

അതേ സമയം ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യുന്നവർക്ക് പ്രീമിയം ചെക്ക് ഇൻ കൗണ്ടറുകൾ ഉപയോഗിക്കാൻ സാധിക്കും. എമിറേറ്റ്സ് സ്കൈവാർഡ് ഗോൾഡ് ഇക്കണോമി ക്ലാസ്സിൽ യാത്ര ചെയ്യുന്നവർ ടെർമിനൽ 3 ലുള്ള ഏരിയ 6ലെ പ്രീമിയം ചെക് ഇൻ കൗണ്ടറുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.