Pravasam UAE Bahrain Oman KUWAIT

ഇസ്ലാമോഫോബിയ; ‘റിപബ്ലിക് ടിവി ഉള്‍പ്പെടെ കുറ്റക്കാര്‍, വിഷം തുപ്പുന്ന ചാനലുകളെ നിരോധിക്കണം’

ദുബായ്: ഇന്ത്യന്‍ ചാനലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി യുഎഇ പത്രം ഗള്‍ഫ് ന്യൂസ്. ഗള്‍ഫ് രാജ്യങ്ങളില്‍ മതപരമായ അനൈക്യം സൃഷ്ടിക്കുന്നതില്‍ ഇന്ത്യയിലെ ചില ചാനലുകള്‍ക്ക് മുഖ്യ പങ്കുണ്ടെന്നാണ് വിമര്‍ശനം. ചില ചാനലുകളുടെ പേര് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ എടുത്തുപറയുന്നു. വിഷമയമായ ടിവി ചാനലുകള്‍ എന്നാണ് പത്രം വിശേഷിപ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ ഇത്തരം ചാനലുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും നിരോധിക്കണമെന്നും ഗള്‍ഫ് ന്യൂസ്